
വളർത്തുനായയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്ലോറിഡയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഗുമ്മിൻസ്കിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 'ഡോഗ് മോം' എന്നാണ് സൈബർ ലോകത്ത് യുവതി അറിയപ്പെടുന്നത്. യുവതി വളർത്തുനായയുമായി ലൈംഗിക ബന്ധം പുലർത്തിയ ദൃശ്യങ്ങൾ സൈബർ ലോകത്ത് വൈറലായതിന് പിന്നാലെയാണ് പൊലീസ് ഇവരെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
ഈ വർഷം ജനുവരിയിലാണ് യുവതി ചിഹ്വാഹു ഇനത്തിൽപ്പെട്ട നായയുമായി ലൈംഗിക ബന്ധം പുലർത്തുന്നതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വിഡിയോ വേഗത്തിൽ പ്രചരിക്കുകയും ചെയ്തു. ഇത് വഴി യുവതിക്ക് 500 ഡോളറിലധികം വരുമാനം ലഭിച്ചുവെന്നതാണ് അന്വേഷണത്തിൽ പുറത്തുവന്ന പുതിയ വിവരം. ഇതിനു പിന്നാലെ, കൂടുതൽ അശ്ലീല ദൃശ്യങ്ങൾ നിർമിക്കാനുള്ള ആവശ്യങ്ങൾ വർധിച്ചുവെന്നും പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, അന്വേഷണം ശക്തമാക്കിയ പൊലീസ് ഗുമ്മിൻസ്കി മുൻപും ഇത്തരം വിഡിയോകൾ നിർമിച്ച് വിതരണം ചെയ്തതായി കണ്ടെത്തി. പൊലീസ് അവരുടെ വസതിയിൽ നടത്തിയ പരിശോധനയ്ക്കിടെ, ലാപ്ടോപ്പിൽ നിന്ന് കൂടുതൽ ദൃശ്യങ്ങൾ കണ്ടെടുത്തു. മൃഗങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്തതും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതുമായ കുറ്റങ്ങളാണ് ഗുമ്മിൻസ്കിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ ഇൻസ്റ്റഗ്രാം പേജിൽ നായ്ക്കളുമായി അടുപ്പമുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി.











